കന്നുകാലി ഭ്രൂണ മൂലകോശങ്ങളുടെ (Bovine Embryonic Stem cell) സാധ്യതകൾ മനസ്സിലാക്കി ഗവേഷണത്തിലും പ്രയോഗത്തിലും ഉപയോഗപ്പെടുത്തുന്നതിനായി കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡും (KLDB) – രാജീവ് ഗാന്ധി സെന്റർ ഫോർ ബയോയോടെക്നോളജിയും (RGCB) യും സംയുക്തമായിസഹകരിച്ചുള്ള പ്രവർത്തനങ്ങൾക്കായുള്ള ധാരണപത്രം ഒപ്പുവെച്ചു.
വയനാട് ജില്ലയിലുണ്ടായ പ്രകൃതി ദുരന്തത്തെ തുടർന്ന് ക്ഷീര കർഷകർക്ക് കെ.എൽ.ഡി.ബോർഡിന്റെ സഹായഹസ്തമായ ഒരു ലോഡ് ഉണക്കപ്പുല്ല് വിതരണം ചെയ്തു.
വയനാട് പുനരധിവാസത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് കെ എൽ ഡി ബോർഡ് ജീവനക്കാരിൽ നിന്നും സമാഹരിച്ച 23 ലക്ഷം രൂപ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി. ജെ ചിഞ്ചുറാണി മുഖ്യമന്ത്രിക്ക് കൈമാറി. മൃഗ സംരക്ഷണ വകുപ്പ് സെക്രട്ടറി ശ്രീ പ്രണബ്ജ്യോതി നാഥ് ഐ.എ.എസ്, ഡോ. ആർ. രാജീവ് (എം.ഡി, കെ.എൽ.ഡി.ബി), മറ്റു ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.